Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukkam Nagara Sabha

Kozhikode

മു​ക്കം ന​ഗ​ര​സ​ഭാ ഓ​ഫീ​സ് മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ അ​ഗ​സ്ത്യ​ൻ​മു​ഴി പെ​രു​മ്പ​ട​പ്പി​ൽ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. മു​സ്‌​ലിം ലീ​ഗ് ന​ഗ​ര​സ​ഭാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​വും മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​ജി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി എ​ടു​ത്ത ഐ​ക്യ​ക​ണ്ഠേ​ന​യു​ള്ള തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച​തി​ന് പി​ന്നി​ൽ കൂ​ട്ടു​ക​ച്ച​വ​ട​മാ​ണ​ന്നും ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഫ​ലം ക​ണ്ട ച​രി​ത്ര​മാ​ണ് മു​ക്ക​ത്ത് ഉ​ള്ള​തെ​ന്നും പി.​ജി. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​എം. അ​ബൂ​ബ​ക്ക​ര്‍​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ക​ല്ലു​രു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up